WMSC വാർത്തകൾ

Community news from Whitefield

വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം 2026’ വർണാഭമായി നടന്നു

Published

LocationWhitefield, Bengaluru

WMSC community celebrating Onam
Thimirthonam 2026 · WMSC Onam celebrationWhitefield · Bengaluru

വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (WMSC) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി നടന്നു. സെപ്റ്റംബർ 20ന് ശബരി വിഹാർ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം.

കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. യെല്ലപ്പ, അബ്ദുൽ ബാദർ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി. കണ്ണൂർ മെലഡീസിന്റെ ഗാനമേളയും ‘കോമഡി ഉത്സവം’ ഫെയിം പ്രകാശ് പട്ടാമ്പിയുടെ ഹാസ്യപരിപാടിയും ആഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ ഓണക്കളികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

ഡബ്ല്യു.എം.എസ്.സി. ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്, രജിലേഷ്, അനിത, അജയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

WMSC News